Sun , Apr 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെസിഎ -സുവർണജൂബിലി ഭവന ദാനം പദ്ധതി" ശിലാസ്ഥാപനം നടത്തി

Repoter: ജോമോൻ കുരിശിങ്കൽ

കേരള കാത്തലിക് അസോസിയേഷൻ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച "നിർധന കുടുംബത്തിന് ഒരു ഭവനം" എന്ന പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയതായി കെസിഎ പ്രസിഡണ്ട് ശ്രീ. സേവി മാത്തുണ്ണി,  ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ്  എന്നിവർ അറിയിച്ചു. അങ്കമാലിക്കടുത്ത് തുറവൂർ പഞ്ചായത്തിൽ വാതക്കാട് നസ്രത്ത് ചാരിറ്റി  വില്ല  പ്രൊജക്ടിൽ  ആണ് പുതിയ ഒരു ഭവനത്തിന്  കെസിഎ ചാരിറ്റി ഹെഡ് ആയ ഫ്രാൻസിസ് കൈതാരത്ത് തറക്കല്ലിട്ടത്.

തുറവൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വർഗീസ്  വൈസ് പ്രസിഡണ്ട് ശ്രീമതി സിൽവി, മെമ്പർമാരായ ജയ്സൺ, പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ വാതക്കാട് ഇടവക വികാരി ഫാദർ ജോഷി ചിറക്കൽ  ശിലാസ്ഥാപന പ്രാർത്ഥനകൾ നടത്തി.

28 April 2024

Latest News